കൊച്ചി : വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം ‘രണ്ട്’ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത് ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ബിനുലാൽ ഉണ്ണി.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട്’ , മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ ആസ്പദമാക്കിയുള്ള ആക്ഷേപ ഹാസ്യ ചിത്രമാണ്. ഒപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും വരച്ചു കാട്ടുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം അന്ന രേഷ്മ രാജൻ, ഇർഷാദ്, ടിനിടോം, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര , രാജേഷ് മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർഗോഡ്, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്, കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, ചിത്രസംയോജനം – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി എന്നിവരാണ്.