U 19 Cricket: India Bangladesh Quarter
U 19 Cricket: India Bangladesh Quarter | അണ്ടർ 19 ഏകദിന ലോകകപ്പ്‌: ഇന്ത്യ ബംഗ്ലാദേശ്‌ ക്വാർട്ടർ

അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശ് ക്വാർട്ടർ ഫൈനൽ.  ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരാണ്.  ഗ്രൂപ്പ്‌ ബിയിൽ കളിച്ച മൂന്നു കളിയും ജയിച്ച്‌ ചാമ്പ്യൻമാരായാണ്‌ ഇന്ത്യയുടെ മുന്നേറ്റം. അവസാന മത്സരത്തിൽ ഉഗാണ്ടയെ 326 റണ്ണിന്‌ തോൽപിച്ചു.

കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമാകുകയാണ് ഇന്ത്യ–ബംഗ്ലാദേശ്‌ പോരാട്ടം.  ജനുവരി 29 ശനിയാഴ്ച്ച ആറരയ്‌ക്ക്‌ ആന്റിഗ്വയിലാണ്‌ കളി. ഇംഗ്ലണ്ട്–ദക്ഷിണാഫ്രിക്ക, ശ്രീലങ്ക–അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ–ഓസ്‌ട്രേലിയ എന്നിങ്ങനെയാണ്‌ മറ്റു നോക്ക്ഔട്ട് മത്സരങ്ങൾ.

ജൂനിയർതലത്തിൽ ഇതുവരെയുള്ളതിൽ മികച്ച രണ്ടാമത്തെ ജയമാണ്‌ ഉഗാണ്ടയ്‌ക്കെതിരെ ഇന്ത്യ കാഴ്ച വെച്ചത്. ഓൾറൗണ്ടർ രാജ്‌ ബാവയുടെയും (108 പന്തിൽ 162) ഓപ്പണർ അൻഗൃഷ്‌ രഘുവൻഷിയുടെയും (120 പന്തിൽ 144) മികവിലാണ്‌ ഇന്ത്യ വിജയം എളുപ്പമാക്കിയത് . മൂന്നാംവിക്കറ്റിൽ ഇരുവരും വിജയം 206 റണ്ണിന്റെ റെക്കോഡ്‌ കൂട്ടുകെട്ട്‌ കുറിച്ചു.  5ന് 405 എന്ന സ്‌കോറിനാണ്‌ ഇന്ത്യ കളി നിർത്തിയത്.

മറുപടിയിൽ 79 റണ്ണിന്‌ ഓൾ ഔട്ട് ആയി.  ഇന്ത്യൻ ക്യാപ്‌റ്റൻ നിഷാന്ത്‌ സിന്ധു നാല്‌ വിക്കറ്റ്‌ നേടി.

ബംഗ്ലാദേശിനെതിരെ ക്യാപ്‌റ്റൻ യാഷ്‌ ദൂലും വൈസ്‌ ക്യാപ്‌റ്റൻ ഷെയ്‌ഖ്‌ റഷീദും മടങ്ങിയെത്തിയേക്കും.

ജനുവരി 26 മുതലാണ് നോക്ക്ഔട്ട് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.

Previous articleNadal In Australian Open Quarter Final – നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ
Next articlePV Sindhu Wind Syed Modi Badminton Cup |സയിദ്‌ മോദി കിരീടം സിന്ധുവിന്‌