State Bus Malayalam Movie
State Bus New Malayalam Movie

സന്തോഷ് കീഴാറ്റൂരും വിജിലേഷും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ‘സ്റ്റേറ്റ്ബസ്’ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ സംവിധാനം ചന്ദ്രൻ നരിക്കോട് ആണ്.  ഐബി രവീന്ദ്രനും പത്മകുമാറും ചേർന്ന് സ്റ്റുഡിയോ സി സിനമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.  ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്. നേരത്തെ പാതി എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ വരെ ലഭിച്ചിരുന്നു.

സാമൂഹിക രാഷ്ട്രീയം പറയുന്ന ഒരു ട്രാവൽ മൂവി ആണ് സ്റ്റേറ്റ് ബസ്. സൻസ്‌പെൻസും ആക്ഷനും ത്രില്ലും ഒക്കെ ചേർന്ന ഒരു കുടുംബ ചിത്രം കൂടിയാണ് ഇതെന്നും പറയാം.

സന്തോഷ് കീഴാറ്റൂരും വിജിലേഷും കൂടാതെ സിബി  തോമസ്, ശിവദാസൻ, സദാനന്ദൻ, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.  കഥയും തിരക്കഥ – പ്രമോദ് കൂവേരി, DOP – പ്രസൂൺ പ്രഭാകർ, സംഗീതം-വിദ്യാധരൻ മാസ്റ്റർ, പശ്ചാത്തലസംഗീതം -മോഹൻ സിത്താര, ചിത്രസംയോജനം- ഡീജോ പി വർഗീസ്, ചമയം- പീയൂഷ് പുരഷു, കലാസംവിധാനം – മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈൻ -ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റിൽ ഡിസൈൻ- ശ്രീനി പുറയ്ക്കാട്ട, വിഎഫ്എക്സ്-ജയേഷ് കെ പരമേശ്വരൻ, കളറിസ്റ്റ്-എം മഹാദേവൻ, പിആർഒ – പി ആര് സുമേരൻ, സ ഗാനരചന – എം ഉണ്ണികൃഷ്ണൻ, പ്രശാന്ത് പ്രസന്നൻ, സുരേഷ് രാമന്തളി, പാടിയിരിക്കുന്നത് – വിജയ് യേശുദാസ്, വിദ്യാധരൻ മാസ്റ്റർ, ജിൻഷ ഹരിദാസ്. നിശ്ചല ഛായാഗ്രഹണം – വിനോദ് പ്ലാത്തോട്ടം.

Previous articleICC Best Players Mandhana and Afridi : ICC റാങ്കിൽ മന്ദാനയും അഫ്രീദിയും
Next articleThe Homosapiens Poster Released | ദി ഹോമോസാപിയന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി