ബെംഗളൂരു: ഐ പി എല്ലിലെ ഇതുവരെ ഉള്ള ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരമായി ഇഷാൻ കിഷൻ.
ഇഷാൻ കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ ലേലത്തിൽ പിടിച്ചു. ഇതോടെ യുവരാജ് സിങ്ങിന് ശേഷം ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ഇഷന്റേതായി.
2015-ല്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ടീമാണ് യുവരാജ് സിങ്ങിനെ ലേലത്തില്‍ പിടിച്ചിരുന്നത്.
രണ്ടു കോടി ആയിരുന്നു ഇഷാന്റെ അടിസ്ഥാന വില. അതിന്റെ ഏഴിരട്ടിയിൽ കൂടുതൽ വിലയ്ക്കാണ് ഇഷാൻ ലേലത്തില്‍ പോയത്.
ഹൈദരാബാദും മുംബൈയും തമ്മില്‍ ഇഷാനെ സ്വന്തമാക്കാൻ കടുത്ത പോരാട്ടമായിരുന്നു.