ഈ സീസണിന് ശേഷം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കാനൊരുങ്ങുന്നുവിരമിക്കുമെന്ന് വാർത്ത. ദിവസങ്ങൾക്ക് മുൻപ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു. അതിന് ശേഷമാണ് ടെന്നീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്.
ഞാന്‍ തീരുമാനിച്ചു – ഇത് എന്റെ അവസാന സീസണായിരിക്കും. ഈ സീസണ്‍ തന്നെ മുഴുവന്‍ കളിക്കാനാകുമോ എന്ന് പറയാനാകുന്നില്ല. കൂടുതൽ കളിക്കണം എന്നാണ് ആഗ്രഹമെന്ന് സാനിയ പറഞ്ഞു. യാത്ര കൂടുതലായതിനാൽ മൂന്ന് വയസ്സുകാരനായ മകനെ മകനെ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്നും, പഴയ ഊർജസ്വലത ഇല്ലെന്നും , പഴയതുപോലെ ടെന്നീസ് ആസ്വദിക്കാനാവുന്നില്ലെന്നും സാനിയ കൂട്ടിചേര്‍ത്തു.
സാനിയ മിര്‍സ 2003 മുതലാണ് പ്രൊഫഷണല്‍ ടെന്നീസ് കരിയര്‍ ആരംഭിച്ചത്. ഡബിൾസിൽ ലോക ഒന്നാം നമ്പർ ആയിരുന്നു സാനിയ. കരിയറില്‍ 6 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് . ഇപ്പോൾ 68 ആം റാങ്കിലുള്ള സാനിയ സിംഗിള്‍സില്‍ ഏറ്റവും മികച്ച നേട്ടം 27-ാം റാങ്കിലെത്തിയതാണ്.