ഇന്ത്യൻ ടീമിന്റെ സ്റ്റാർ ബാറ്റ് സ്മാൻ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചെെസിയായ ലക്നൗ ടീമിന്റെ ക്യാപ്റ്റനാകും. 15 കോടി രൂപയാണ് രാഹുലിന് വേണ്ടി ടീം മുടക്കുന്നത്. അടുത്തമാസം നടക്കുന്ന താരലേലത്തിൽ 17 കോടി രൂപ വരെ ലേലത്തുക എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസ് എന്നിവരും ലക്നൗവിന്റെ ഭാഗമാകുന്ന മറ്റ് അംഗങ്ങൾ.
മറ്റൊരു സ്റ്റാർ ബാറ്റ് സ്മാൻ ആയ ഹാർദിക് പാണ്ഡ്യ എത്തുന്നത് അഹമ്മദാബാദ് ടീമിലാണ്. പാണ്ഡ്യയോട് കൂടി റഷീദ് ഖാൻ,ശുഭ്മാൻ ഗിൽ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിക്കുന്നത്.