മെല്‍ബണ്‍ -ഓസ്‌ട്രേലിയ: സ്പെയിനിന്റെ സൂപ്പർ താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൻ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ കടന്നു.
സെമി ഫൈനലില്‍ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെയാണ് തോല്പിച്ചത്. നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-2, 3-6, 6-3.
കരിയറിലെ 29-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇത്. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇത് ആറാം തവണയാണ് നദാൽ കളിക്കുന്നത്. ഫൈനലിൽ കൂടി ജയം നേടാനായാൽ 21 ഗ്രാൻഡ്സ്‍ലാം കിരീടങ്ങളെന്ന നേട്ടം കൈവരിക്കാം. ഇപ്പോൾ 20 വീതം ഗ്രാൻഡ്സ്ലാമുകൾ നേടിയ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, സ്വിറ്റസർലണ്ടിന്റെ റോജർ ഫെഡറർ എന്നിവരോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് നദാൽ.
ഫൈനലിൽ, യുഎസ് ഓപ്പൺ ചാംപ്യൻ ദാനിൽ മെദ്‍വദേവ് സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരിൽ നിന്ന് ജയിക്കുന്ന ആൾ ആയിരിക്കും നദാലിന്റെ എതിരാളി.