ലഖ്‌നൗ: ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു സയിദ് മോദി ഇന്റർനാഷണൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ കിരീടം നേടി. ഫൈനലിൽ മാളവിക ബൻസോദിനെ 21–13, 21–16 എന്ന സ്കോറിന് തോൽപ്പിച്ചു.
ഫൈനൽ പോരാട്ടം ആകെ 35 മിനുട്ടെ നീണ്ടു നിന്നുള്ളൂ. ഫ്രാൻസിൽ നിന്നുള്ള കളിക്കാർ മാത്രമുള്ള പുരുഷ ഫൈനൽ കളിക്കാരിലൊരാൾക്ക് കോവിഡ് ബാധിച്ചതിനാൽ മാറ്റിവെച്ചു.