തിരുവനന്തപുരം: നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സംസ് പ്രൊഡക്ഷൻസിന്റെ ഉരു എന്ന സിനിമക്ക് മൂന്ന് അവാർഡുകൾ ലഭിച്ചു . ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെമ്പർമാരായ ടി എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ഉരു സംവിധായകൻ ഇ എം അഷ്റഫ് , മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം നിര്മാതാവ് മൻസൂർ പള്ളൂർ, ചിത്രത്തിലെ ‘കണ്ണീർ കടലിൽ’എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത് .ബേപ്പൂരിലെ ഉരു നിർമാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇതുവരെ ആരും സ്പർശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായ ജൂറി കമ്മിറ്റി വിലയിരുത്തി.

E M Ashraf

ഇ എം അഷ്റഫ്

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫാണ്.  ചിത്രത്തിൽ മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്നു.  കൂടാതെ മഞ്ജു പത്രോസ് ,മനോജ് അനിൽ ബേബി അജയ് കല്ലായി അര്ജുൻ എന്നിവരും അഭിനയിക്കുന്നു. എ സാബു, സുബിൻ എടപ്പാകാത്ത എന്നിവർ സഹ നിർമാതാക്കളാണ്

Previous articleIPL 2022 Teams and Final Squad | 2022 ഐപിഎല്‍ – മുഴുവന്‍ ടീമുകളും കളിക്കാരും
Next articleപ്രതാപ് പോത്തൻ അന്തരിച്ചു