സ്‌പാനിഷ് താരം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ക്വാർട്ടറിൽ കാനഡയുടെ ഡെനിസ് ഷപോവലോവിനെ നേരിടും.
റാഫേൽ നദാൽ ഇരുപത്തൊന്നാം ഗ്രാന്റ്‌സ്ലാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോയെ 7–6, 6–2, 6–2ന് കീഴടക്കി.
ഫ്രഞ്ച് താരം ഗെയ്‌ൽ മൺഫിൽസും ഇറ്റാലിയൻ താരം മറ്റിയോ ബരെറ്റിനിയും ക്വാർട്ടറിൽ സ്ഥാനംപിടിച്ചു.
വനിതകകളുടെ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർടി ക്വാർട്ടറിൽ അമേരിക്കയുടെ ജെസീക പെഗുലയെ നേരിടും. പ്രീ ക്വാർട്ടറിൽ ബാർടി അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6–4, 6–3ന് പരാജയപ്പെടുത്തിരുന്നു.
മറ്റൊരു ക്വാർട്ടർ ചെക്ക്‌താരം ബാർബറ ക്രെജ്‌സികോവയും അമേരിക്കയുടെ മാഡിസൺ കീസും തമ്മിലാണ്. ജെസീക പെഗുല ഗ്രീക്ക് താരം മരിയ സക്കാരിയേയും ക്രെജ്‌സികോവ വിക്‌ടോറിയ അസരങ്കയേയും തോൽപിച്ചു.
എലൻ പെരസ്–മറ്റ്‌വി മിഡിൽകൂപ് സഖ്യത്തെ 7–6, 6–4ന് തോൽപ്പിച്ച്, ഇന്ത്യയുടെ സാനിയ മിർസയും അമേരിക്കൻ താരം രാജീവ് റാമും മിക്‌സഡ് ഡബിൾസിൽ ക്വാർട്ടറിലെത്തി ക്വാർട്ടറിലെത്തി.