koottuveshangal munich award
koottuveshangal munich award
കൊച്ചി: രമേശ് വർമ്മ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ ഇപ്രാവശ്യത്തെ മികച്ച സം​ഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം നേടി.  വിദേശത്തു നിന്നുൾപ്പടെ എത്തിയ അനേകം ഹ്രസ്വചിത്രങ്ങളെ പിന്തള്ളിയാണ്  ഈ നേട്ടം. പി കെ മുരളികൃഷ്ണൻ രചനയും സജിത്ത് പള്ളിപ്പുറം സം​ഗീതവും നൽകിയ ‘രാവിനെ പ്രിയതരമാക്കിയ…’ എന്ന പ​ദത്തിൻറെ ദൃശ്യാവിഷ്കാരമാണ് ‘കൂട്ടുവേഷങ്ങൾ’.
koottuveshangal munich award
koottuveshangal munich award

സുനിലാൽ ചേർത്തലയാണ് പശ്ചാത്തല സം​ഗീതം നിർവഹിച്ചത് ഉണ്ണികൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഫാക്ട് പത്മനാഭനും കോട്ടക്കൽ നന്ദകുമാരനും പ്രധാന വേഷങ്ങളിലെത്തുന്നു.  ഏഴുമിനിറ്റാണ് കൂട്ടുവേഷങ്ങളുടെ ദൈർഘ്യം.

Ramesh-Varma-Directorരമേശ് വർമ്മ കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നാടക വിഭാഗത്തിൽ അധ്യാപകനും നാടക-കഥകളി കലാകാരനുമാണ്.   ബിഗ്ബി, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാണ്.

Previous articleIndia Vs Uganda – അണ്ടര്‍ 19 ലോകകപ്പ് – ഇന്ത്യ ക്വാര്‍ട്ടറില്‍
Next articleAadya Prasad – New Heroine for Malayalam Film; ആദ്യ പ്രസാദ് – മലയാളത്തിന്റെ പുതിയ നായിക