നെറ്റ്ഫ്ലിക്സ് വഴി റിലീസ് ആയ “മിന്നൽ മുരളി” എന്ന മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ സിനിമ എഞ്ചിനീയറിംഗ് ചോദ്യപേപ്പറിലും ഇടംപിടിച്ചു. കോതമംഗലം എം.എ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറിലാണ് ‘മിന്നൽ മുരളി’ സ്ഥലം പിടിച്ചത്.
“ദേശം , കണ്ണാടിക്കൽ , കുറുക്കൻമൂല, സിനിമയിലെ വില്ലൻ ഷിബു, ജോസ് മോൻ എന്നീ സ്ഥലങ്ങളും കഥാപാത്രങ്ങളും ഒക്കെ ചോദ്യത്തിൽ ഉണ്ട്. സംവിധായകൻ ബേസിൽ ജോസഫ് ഫെയ്സ്ബുക്കിലൂടെയാണ് ചോദ്യപേപ്പർ പങ്കുവെച്ചത്. എല്ലാം ഉണ്ട് എന്നായിരുന്നു പോസ്റ്റ്.
മുദ്രനിരപ്പിലെ സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോവുകയായിരുന്നു മിന്നൽ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവൻ ജോസ്മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്നു മിന്നൽ മുരളി വാദിച്ചു.. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത്. ഇതിന്റെ താഴെ മറ്റു ഉപചോദ്യങ്ങളുമുണ്ട്. എല്ലാ ചോദ്യത്തിനും കൂടി ആകെ 50 മാർക്കാണ് ലഭിക്കുക.
വായിക്കാം – ഹോക്കി താരം ശ്രീജേഷിന് അന്താരാഷ്ട്ര പുരസ്കാരം