മഞ്ജു വാര്യർ നായികയാകുന്ന ഇന്തോ-അറബിക് സിനിമ റാസൽ ഖൈമയിൽ ചിത്രീകരണം തുടങ്ങി. പുതുമുഖ സംവിധായകൻ ആമിർ പള്ളിക്കാൽ ആണ് സംവിധാനം. രചന – ആഷിഫ് കക്കോടി.
മലയാളം കൂടാതെ ഇംഗ്ലീഷ്, അറബി എന്നീ അന്താരാഷ്ട്ര ഭാഷകളിലും, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തും.
മജ്ഞു വാര്യരെ കൂടാതെ ടുണീഷ്യയിൽ നിന്നുള്ള ലത്തീഫ, യു.എ.ഇ യിൽ നിന്നുള്ള സലാമ, ഫിലിപ്പൈൻസിൽ നിന്നുള്ള ജെന്നിഫർ, നൈജീരിയയിൽ നിന്നുള്ള സറഫീന, സിറിയയിൽ നിന്നുള്ള ഇസ്ലാം, യമനിൽ നിന്നുള്ള സുമയ്യ എന്നീ വിദേശ അഭേനേതാക്കളും, രാധിക, സജ്ന, പൂർണിമ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയയാണ് ചിത്രത്തിന്റെ നിർമാണം. കൂടാതെ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ സഹ നിർമാതാക്കളും ഉണ്ട്. സംഗീതം – എം ജയചന്ദ്രൻ. ഗാന രചന ബി കെ ഹരിനാരായണൻ, DOP – വിഷ്ണു ശർമ. ചിത്ര സംയോജനം – അപ്പു എൻ ഭട്ടതിരി, കലാ സംവിധാനം മോഹൻദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്.
ചിത്രത്തിന്റ സ്വിച്ച് ഓൺ നിർവഹിച്ചത് റാസ് അൽ ഖൈമ അൽ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അൽ ഷർഹാൻ അൽ നുഐമി , പ്രശസ്ത യു എ ഇ എഴുത്തുകാരൻ മുഹ്സിൻ അഹ്മദ് സാലം അൽ കൈത് അൽ അലി എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ഇന്ത്യയിലെ ലൊക്കേഷനുകളായ ഡൽഹി, ബോംബെ എന്നിവിടങ്ങളിൽ ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം നടക്കും.