ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒരുമിക്കുന്ന സിനിമയുടെ ‘കൂമൻ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. തിരക്കഥ എഴുതിയിരിക്കുന്നത് കെ ആർ കൃഷ്ണകുമാറാണ്. ട്വെൽത്ത്മാൻ എന്ന മോഹൻലാൽ, ജീത്തു ജോസഫ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നതും കൃഷ്ണകുമാറാണ്.
കൂമൻ നിർമ്മിക്കുന്നത് ആൽവിൻ ആന്റണിയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ്. ചിത്ര സംയോജനം വി എസ് വിനായക് ആണ്. വിഷ്ണു ശ്യാം ആണ് സംഗീത സംവിധാനം. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ രചിക്കുന്നത്. കലാ സംവിധാനം – രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊടുത്താസ് എന്നവിവരാണ് പിന്നണിയിൽ.