Jayasurya Best Actor in Dhaka Film Festival
Jayasurya Best Actor in Dhaka Film Festival ധാക്കാ ഫിലിം ഫെസ്റ്റിവലിൽ ജയസൂര്യ നല്ല നടൻ

മലയാളത്തിൻറെ ജയസൂര്യ, ധാക്കാ അന്തർ ദേശീയ ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി  തിരഞ്ഞെടുക്കപ്പെട്ടു.

‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ ഈ അവാർഡിന് അർഹനാക്കിയത്. രഞ്ജിത് ശങ്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ.    ഔദ്യോഗികമായി ഈ വാർത്ത അധികൃതർ സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ അറിയിച്ചിരുന്നിട്ടും  കോവിഡ് വ്യാപനത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടിയ, ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച തമിഴ് സിനിമ ‘കൂഴങ്ങൾ’ ആണ് മികച്ച ഫീച്ചർ ഫിലിം.

ഡോ.ബിജു സംവിധാനം ചെയ്ത The Portraits , ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ , മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് , സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവർ എന്നീ സിനിമകളാണ് സണ്ണിയെ കൂടാതെ ഫിക്ഷൻ വിഭാഗത്തിലെ മലയാള സിനിമകൾ.

‘മണ്ണ്’ മാത്രമാണ് നോൺ ഫിക്ഷൻ വിഭാഗത്തിൽ മലയാളത്തിൽ നിന്നും പ്രദർശന യോഗ്യത നേടിയത്.  എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 220 ഓളം സിനിമകൾ പല വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജയസൂര്യയുടെ നൂറാമത്തെ സിനിമയാണ് “സണ്ണി “. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യ, രഞ്ജിത്ത് ശങ്കർ, എന്നിവർ ചേർന്ന് നിർമ്മിച്ച സണ്ണി ഛായാഗ്രഹണം ചെയ്തത് മധു നീലക്കണ്ഠനാണ്. സാന്ദ്ര മാധവിന്റെ പാട്ടിന് ശങ്കർ ശർമ്മ സംഗീതം നൽകിയിരിക്കുന്നു. സമീർ മുഹമ്മദ് ആണ് എഡിറ്റർ. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ തുടങ്ങിയവരാണ് പിന്നണിയിൽ.

Previous articleIFFK postponed – കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
Next articleGoal Record For Sunil Chethri – ഛേത്രിക്ക്‌ ഗോൾ റെക്കോഡ്‌