[ad_1]
ട്രിനിഡാഡ് – അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉഗാണ്ടയെ 326 റണ്‍സിന് തോല്പിച്ച് അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യ ക്വാർട്ടറിൽ. ഇന്ത്യയുടെ 406 എന്ന സ്‌കോർ പിന്തുടർന്ന ഉഗാണ്ട വെറും 79 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ഇന്ത്യ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ടോട്ടൽ സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 405. യുഗാണ്‍ഡ 19.4 ഓവറില്‍ 79 ന് ഓള്‍ ഔട്ട്.
രാജ് ബാവയും, അംഗ്ക്രിഷ് രഘുവംശിയുമാണ് സെഞ്ചുറികൾ നേടി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നൽകിയത് . ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രാജ് ബാവ 108 പന്തുകളില്‍ നിന്ന് 162 (നോട്ടൗട്ട്) റണ്‍സെടുത്തു. 14 ഫോറും 8 സിക്‌സും ഉൾപെട്ടതാണിത്. ഓപ്പണര്‍ അംഗ്ക്രിഷ് 120 പന്തുകളില്‍ നിന്ന് 144 റണ്‍സെടുത്ത് പുറത്തായി. 22 ഫോറും 4 സിക്‌സും ഉൾപെട്ടതാണിത് . ഇരുവരുടെയും കൂട്ടുകെട്ട് 206 റൺസ് നേടി.
406 റണ്‍സ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ടയ്ക്ക് വേണ്ടി നായകന്‍ പാസ്‌കല്‍ മുറുംഗി 34 റണ്‍സെടുത്തത് ചേർത്ത് 2 താരങ്ങള്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കണ്ടത്.
ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ നിഷാന്ത് സിന്ധു വിക്കറ്റും രാജ്‌വര്‍ധന്‍ രണ്ട് വിക്കറ്റുംനേടി.
ജനുവരി 29 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി.
[ad_2]