ആന്റിഗ്വ: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ അഞ്ചുവിക്കറ്റിന് തോൽപിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ കടന്നു. ബുധനാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും.
ക്വാർട്ടർ ഫെെനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റുചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 37.1 ഓവറിൽ 111 റൺസിന് പുറത്താക്കി. കഴിഞ്ഞ തവണ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ് ചാമ്പ്യൻമാരായിരുന്നു. ഒരു ഘട്ടത്തിൽ 100 താഴെ സ്കോറിന് ബംഗ്ലാദേശ് പുറത്താക്കുമെന്ന് തോന്നിച്ചിരുന്നു. ഏഴിന് 56 റണ്ണെന്ന നിലയിൽ നിന്നാണ് 111 എന്ന നിലയിൽ എത്തിയത്.
മൂന്ന് വിക്കറ്റെടുത്ത മീഡിയം പേസർ രവികുമാറും രണ്ട് വിക്കറ്റെടുത്ത് സ്പിന്നർ വിക്കി ഓസ്റ്റ്വാൾ
എന്നിവരാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
എങ്കിലും ബാറ്റിങ്ങും അത്ര എളുപ്പമായിരുന്നില്ല. ഓപ്പണർ ഹർനൂർ സിങ്ങ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. രണ്ടാം വിക്കറ്റിൽ അംഗ്കൃഷ് രഘുവംശി (44) ശൈഖ് റഷീദ് (26) എന്നിവർ ചേർന്ന് നേടിയ 70 റൺസാണ് ഇന്ത്യയെ കളിയിൽ തിരിച്ചെത്തിച്ചത്. 19.1 ഓവർ ബാക്കി നിൽക്കെ ക്കെ ഇന്ത്യ വിജയത്തിലെത്തി.
ബംഗ്ലാദേശിന്റെ ടോപ് സ്കോറർ 30 റണ്ണെടുത്ത മെഹ്റോബാണ്.
ആദ്യ സെമി ഫെബ്രുവരി ഒന്നിനാണ്. അതിൽ ശ്രീലങ്കയെ ക്വർട്ടറിൽ തോല്പിച്ച അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. ക്വാർട്ടറിൽ പാകിസ്താനെ 119 റൺസിന് തോൽപിച്ചാണ് ഇന്ത്യക്കെതിരെ ആസ്ട്രേലിയ സ്ഥാനം നേടിയത്.