തിരുവനന്തപുരം:ഫെബ്രുവരി നാല് മുതൽ നടത്താനിരുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്. 

പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയായിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ അത് നടപ്പാക്കുന്നില്ല.

തിരുവന്തപുരത്ത് വച്ച് തന്നെ പിന്നീട് മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Previous articleIndia SA Third One Day – മൂന്നാം ഏകദിനം-ടോസ് ഇന്ത്യക്ക്
Next articleJayasurya Best Actor in Dhaka Film Festival ധാക്കാ ഫിലിം ഫെസ്റ്റിവലിൽ ജയസൂര്യ നല്ല നടൻ