ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) കഴിഞ്ഞവർഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരം ഇന്ത്യൻ ബാറ്റർ സ്മൃതി മന്ദാന. 2018 ലും സ്മൃതി ഈ ബഹുമതി നേടിയിരുന്നു. മന്ദാന അല്ലാതെ ഓസ്ട്രേലിയയുടെ എല്ലിസേ പെറി മാത്രമാണ് രണ്ടുതവണ ബെസ്റ് പ്ലെയർ അവാർഡ് നേടിയത്. ഇരുപത്തഞ്ചു വയസ്സുള്ള മന്ദാന മുംബൈയിൽനിന്നുള്ള താരമാണ്. കഴിഞ്ഞവർഷം 22 കളിയിൽ 855 റൺസ് നേടിയിരുന്നു. കഴിഞ്ഞ വർഷം തന്നെ കന്നി ടെസ്റ്റ് സെഞ്ചുറിയും നേടിയിരുന്നു.
പുരുഷന്മാരുടെ ക്രിക്കറ്റിൽ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പാകിസ്താന്റെ ഷഹീൻ അഫ്രീദി കരസ്ഥമാക്കി. ഷഹീൻ അഫ്രീദി 36 കളിയിൽ 78 വിക്കറ്റെടുത്താണ് ഈ നേട്ടത്തിനുടമയായത്.
ഏകദിന ക്രിക്കറ്റിലെ പുരുഷ താരം പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും, വനിതാ താരം ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയും ആണ്.
ടെസ്റ്റ് ക്രിക്കറ്റിലെ പുരുഷ താരം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ്.
ഭാവിതാരങ്ങൾ ദക്ഷിണാഫ്രിക്കയുടെ ജന്നെമൻ മലാനും, പാകിസ്താന്റെ ഫാത്തിമ സനയുമാണ്.