ഐസിസിയുടെ 2021-ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനും, മികച്ച ഏകദിന താരം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ്.
ന്യൂസിലൻഡിന്റെ കൈല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ, ഇന്ത്യയുടെ ആര്‍. അശ്വിന്‍ എന്നിവരായിരുന്നു തൊട്ടടുത്ത് വരെ എത്തി അവാർഡ് നേടുമെന്ന് തോന്നിപ്പിച്ച മറ്റു കളിക്കാർ.
ജോ റൂട്ട്, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1700 റൺസിന് മുകളിൽ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. 15 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചുറികളടക്കം 1708 റണ്‍സാണ് റൂട്ട് നേടിയത്. ഇതിനു മുമ്പ് ചരിത്രത്തിൽ വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്താന്റെ മുഹമ്മദ് യൂസഫും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ബാറ്റ്‌സ്മാൻമാർ.
2021-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെ ബാബര്‍ അസമിന് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജാന്നെമന്‍ മലാന്‍, അയര്‍ലന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങ് എന്നിവരായിരുന്നു അവാർഡിന് ഉള്ള മത്സരത്തിൽ ഉണ്ടായിരുന്നത്.
2021-ല്‍ 405 റണ്‍സാണ് താരം അടിച്ച ബാബർ അസം, 67.50 എന്ന ആവറേജ് ആൺ നിലനിർത്തിയിരുന്നത്.