സുനിൽ ഛേത്രിയുടെ ബാംഗ്ലൂർ FC ഗോവ FC മത്സരം സമനിലയിൽ ആയെങ്കിലും ബാംഗ്ലൂരിന്റെ ഒരു ഗോൾ അടിച്ച സുനിൽ ഛേത്രിക്ക് അത് റെക്കോർഡ് ആയി മാറി.
ഐഎസ്‌എൽ ഫുട്‌ബോളിൽ ബംഗളൂരു എഫ്‌സിയും ഗോവ എഫ്‌സിയും ഓരോ ഓരോ ഗോൾ വീതമാണടിച്ചത്. മത്സരം സമനിലയിൽ പിരിഞ്ഞു. ബംഗളൂരുവിനായി സുനിൽ ഛേത്രി ഒരു ഗോളടിച്ചു.
47 ഗോൾ എന്ന നിലയയിലായിരുന്ന സുനിൽ ഛേത്രി ഈ ഗോളോടു കൂടി ഐഎസ്‌എൽ ഗോൾനേട്ടത്തിൽ മുൻ ഗോവ താരമായ ഫെറാൻ കൊറോമിനസിന്റെ (കോറോ) ഒപ്പമെത്തി. രണ്ടുപേരുടെയും അക്കൗണ്ടിൽ ഇപ്പോൾ 48 ഗോൾ വീതമാണുള്ളത്.