രാജേശ്വർ ഗോവിന്ദൻ രാജ് ഗോവിന്ദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിച്ചിക്കുന്ന എൽമർ എന്ന സിനിമ ഫെബ്രുവരി 17 ന് കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പൂർണമായും ഖത്തറിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ സന്തോഷ് കീഴാറ്റൂർ പ്രധാനവേഷത്തിലെത്തുന്നു. നൂറിൽ കൂടുതൽ കുട്ടികളും അറുപത്തിയഞ്ചോളം ഖത്തർ മലയാളി നടന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ വിവരണം ചെയ്തിരിക്കുന്നത് ലാൽജോസാണ്.
DOP: ജിസ്ബിൻ സെബാസ്റ്റ്യൻ, ഗാനങ്ങൾ റഫീഖ്അഹമ്മദ്, സംഗീതംഅജയകുമാർ, പാടിയത് ദക്ഷിണേന്ത്യയിലെ പ്രശസ്തരായ ഹരിഹരനും,ഹരിചരണും. പി.ആർ.ഒ.ബിജു പുത്തൂർ. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.
ജാൻ സിനിമാസ് ആണ് റിലീസ് .