ന്യൂഡൽഹി: ലക്ഷ്യാ സെൻ, റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിലൂടെയും ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യക്ക് ഇരട്ട വിജയം.
ലോക ചാമ്പ്യൻ ലോ കീൻ യെവിനെ തോല്പിച്ച് ലക്ഷ്യാ സെൻ ഇന്ത്യ ഓപ്പൺ കിരീടം ചൂടി.
പുരുഷ ഡബിൾസിൽ സ്വാതിക്സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ -ഹെൻഡ്ര സെതിവാൻ സഖ്യത്തെ തോല്പിച്ച് ചാമ്പ്യൻമാരായി. സ്കോർ: 21-16, 26-24
ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്യയുടെ ആദ്യ ഇന്ത്യ ഓപ്പൺ കിരീടമായിരുന്നു ഇത്. ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്ക് സിംഗപ്പൂരിന്റെ ഇരുപതുകാരൻ ലോ കീനിനെ മറികടന്ന സ്കോർ: 24-22, 21-17.