Novak-Djokovic-French-Open

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് പുരുഷ താരം ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാതെ സെർബിയയ്ക്ക് തിരികെ പോയ സംഭവം കഴിഞ്ഞ ആഴ്ച്ച ഉണ്ടായിരുന്നു.

നിലവിലെ ചാമ്പ്യൻ ആയ ജോക്കോവിച്ച് 21 ആം ഗ്രാൻഡ്സ്ലാം നേടി റെക്കോർഡ് നേടാനുള്ള ശ്രമം പരാജയപ്പെട്ട് മടങ്ങേണ്ടി വന്നത് കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആണ് വാക്സിൻ എടുക്കാഞ്ഞത് എന്ന കാരണം പറഞ്ഞ് കളിയിൽ തുടരാൻ ശ്രമിച്ചു എങ്കിലും രാജ്യത്തെ മുഖം നോക്കാതെയുള്ള ശക്തമായ നിയമം ചൂണ്ടിക്കാണിച്ച് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ അനുവാദം നിഷേധിക്കുകയായിരുന്നു.

കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തത് കാരണം ഇനി വരുന്ന ഗ്രാൻഡ് സ്ലാം ആയ ഫ്രഞ്ച് ഓപ്പണും ജോക്കോയ്ക്ക് നഷ്ടമായേക്കും. ഫ്രാൻസ് പാർലമെന്റ് വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഫ്രഞ്ച് ഓപ്പൺ കോർട്ടുകളിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്ന നിയമം പാസ്സാക്കിയിരിക്കുകയാണ്.

കോവിഡ് വന്നു പോയ സമയവും, രണ്ട് വാക്സിനുകൾക്കിടയിലെ സമയക്രമം പാലിക്കാൻ ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്നതിന് മുൻപ് സാധ്യമായേക്കില്ല എന്ന കാരണം കൊണ്ടും ഈ വർഷത്തെ രണ്ടാമത്തെ ഗ്രാൻഡ് സ്‍ലാമും ജോക്കോവിച്ചിന് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

Previous articleChuruli Does Not Violate Law – ചുരുളിയിൽ നിയമലംഘനമില്ല – എ ഡി ജി പി യുടെ റിപ്പോർട്ട്
Next articleDouble Happiness For India – ബാഡ്മിന്റണിൽ ഇന്ത്യക്ക്‌ ഇരട്ടസന്തോഷം