Churuli-Malayalam-Movie
Churuli-Malayalam-Movie

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ചുരുളി സിനിമയിൽ നിയമലംഘനമായി കാണേണ്ട ഒന്നുമില്ല എന്ന് പൊലീസിന്റെ റിപ്പോർട്ട്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല.

കഥാ സന്ദർഭത്തിന് യോജിച്ച ഭാഷയും സംഭാഷണവും മാത്രമാണുള്ളത്. ചുരുളി എന്ന സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ്.  സിനിമയിൽ നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാർ നേതൃത്വം നൽകിയ സമിതി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ഒരു സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ് നിമയിൽ പറയുന്നത്.   നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട് –  റിപ്പോർട്ട് പറയുന്നു.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് സിനിമ പരിശോധിച്ചത്.  ഇത്തരത്തിൽ ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്.  ഡിജിപിയാണ് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയെ അറിയിക്കുന്നത്.

Previous articleRahul in Lucknow IPL Team – രാഹുൽ ലക്‌നൗ ടീമിൽ – പാണ്ഡ്യ അഹമ്മദാബാദ്
Next articleDjokovic May Miss French Open Too – ജൊകോയ്‌ക്ക്‌ ഫ്രഞ്ച്‌ ഓപ്പണും നഷ്‌ടമായേക്കും