ഒമാൻ: ഏഷ്യൻ വനിതാ കപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ നാളെ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി. സിംഗപ്പൂരിനെ 9–1ന് തോൽപ്പിച്ചാണ് എ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ സെമിയിൽ എത്തിയത്.
എ ഗ്രൂപ്പിലെ മൂന്നു കളിയും ജയിച്ച ജപ്പാനാണ് ഗ്രൂപ്പിൽ ഒന്നാമത്. ചൈനയാണ് സെമിയിൽ ജപ്പാന്റെ എതിരാളി.
ഇതോടെ ഈവർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ സെമിയിലെത്തിയ നാലു ടീമുകളും യോഗ്യത നേടി.