കൊച്ചി : അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘വരാൽ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.   കണ്ണൻ താമരക്കുളം ആണ് സംവിധായകൻ.  ഇതൊരു  പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ്.  20-20 എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’.

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വരുന്നു.  കൂടാതെ,  സായ്കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാർവ്വതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

പി.എ സെബാസ്റ്റ്യനാണ് ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. എൻ.എം ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ . ഛായാഗ്രഹണം: രവിചന്ദ്രൻ, എഡിറ്റിംഗ്: അയൂബ് ഖാൻ, പശ്ചാത്തല സംഗീതം: ഗോപി സുന്ദർ, സ്റ്റിൽസ്- ഷാലു പേയാട് , പി.ആർ.ഒ – പി.ശിവപ്രസാദ്, സംഗീതം: ഗോപി സുന്ദർ, നിനോയ് വർഗീസ്, കോസ്റ്റ്യൂം: അരുൺ മനോഹർ,  എന്നിവരാണ് മറ്റ് പിന്നണി പ്രവർത്തകർ.

Previous articleGoal Record For Sunil Chethri – ഛേത്രിക്ക്‌ ഗോൾ റെക്കോഡ്‌
Next articleElmer Releasing on Feb 17 -എൽമർ ഫെബ്രുവരി 17ന് തിയ്യേറ്ററുകളിൽ