ഇന്സ്റ്റഗ്രാമിൽ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിയിരിക്കുകയാണ് സ്റ്റൈലിഷ് നടനായ അല്ലു അർജുൻ. ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേർസ് കവിഞ്ഞു. കഴിഞ്ഞ ജനുവരി 14 ന് മകര സംക്രാന്തി ദിനത്തിലാണ് അല്ലു അർജുൻ ഈ നേട്ടം കൈവരിച്ചത്. മകര സംക്രാന്തി ദിവസം ഭാഗ്യ ദിവസമായാണ് തെന്നിന്ത്യക്കാർ കാണുന്നത്. അല്ലു അർജുന് ഇത് ശരിക്കും ഭാഗ്യ ദിവസമായി. ഇന്സ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള സൗത്ത് ഇന്ത്യൻ താരമായിരിക്കുകയാണ് അല്ലു.
ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അർജുൻ. അദ്ദേഹത്തിന്റെ പുഷ്പ എന്ന ചിത്രം റെക്കോർഡ് വിജയമായിരുന്നു. ഉത്തരേന്ത്യയിലും ബോക്സോഫീസിലെ വിജയം അല്ലു തുടരുകയാണ്. 80 കോടിയോളം രൂപയാണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. ആമസോണിൽ പുഷ്പ റിലീസ് ചെയ്തതോടെ അന്താരാഷ്ട്ര പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു. ഇപ്പോൾ ഉത്തരേന്ത്യയിലെ മോസ്റ്റ് വാണ്ടഡ് സ്റ്റാർ ഹീറോ ആണ് അല്ലു അർജുൻ.
ഇന്സ്റ്റഗ്രാമിൽ വിജയ് ദേവരകൊണ്ടയാണ് അല്ലു കഴിഞ്ഞ് രണ്ടാമതായി ഉള്ളത് 14.2 മില്യൺ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്.
പുഷ്പ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട റോളിൽ മലയാളത്തിലെ ഫഹദ് ഫാസിലും അല്ലുവിനൊപ്പം എത്തുന്നുണ്ട്.