Afghanistan Beat Sreelanka To Enter U19 Semi Final |അണ്ടര്‍ 19 ലോകകകപ്പിൽ ശ്രീലങ്കയെ തോല്പിച്ച് അഫ്‌ഗാൻ സെമിയിൽ
Afghanistan Beat Sreelanka To Enter U19 Semi Final |അണ്ടര്‍ 19 ലോകകകപ്പിൽ ശ്രീലങ്കയെ തോല്പിച്ച് അഫ്‌ഗാൻ സെമിയിൽ

ശ്രീലങ്കയെ തോല്പിച്ച് അണ്ടർ 19 ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിച്ചു.  ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാൻ ടീം ഐസിസിയുടെ ഒരു പ്രധാന ടൂർണമെന്റിൽ സെമിയിൽ എത്തുന്നത്. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ നാല് റൺസിനാണ് ശ്രീലങ്കയെ കീഴടക്കി അ​ഫ്‌​ഗാൻ ജയിച്ച് കയറിയത്.

ക്വാർട്ടർ ഫൈനൽ സ്‌കോര്‍: അഫ്‌ഗാനിസ്ഥാന്‍ 47.1 ഓവറില്‍ 134 ന് ഓളൗട്ട് . ശ്രീലങ്ക 46 ഓവറില്‍ 130 ന് ഓളൗട്ട് . ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കം നല്ലതായിരുന്നു.  ശ്രീലങ്കയുടെ വിനുജ റാന്‍പോള 9.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തു.  അഫ്‌ഗാനെ 134 റൺസെന്ന ചെറിയ സ്‌കോറിൽ പിടിച്ചു നിർത്താൻ ഈ പ്രകടനം സഹായകമായി.

പക്ഷേ 135 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക്  കാര്യങ്ങൾ കൈ വിട്ടു പോയി.  അവർക്ക് അഫ്ഗാന്റെ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 130 റണഅ‍സിന് എല്ലാവരും ഡ്രസിങ് റൂമിലെത്തി. ഉത്തരവാദിത്തമില്ലാതെ കളിച്ച് മൂന്ന് താരങ്ങൾ റണ്ണൗട്ട് ആയി. അഫ്‌ഗാനുവേണ്ടി ബിലാല്‍ സമി രണ്ട് വിക്കറ്റെടുത്തു. നവീദ് സദ്രാന്‍, നൂര്‍ അഹമ്മദ്, ഇസാറുള്‍ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Previous articleRafael Nadal Enters Australian Open Final | റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍
Next articleAshleigh Barty Wins Australian Open | ഓസ്ട്രേലിയൻ ഓപ്പൺ-ആഷ്‌ലി ബാർട്ടിക്ക് വനിതാ കിരീടം