Jai-Bhim-and-Marakkaar
Jai-Bhim-and-Marakkaar

തമിഴ് സിനിമ ‘ജയ് ഭീം’ മും 2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ‘വും 94മത് ഓസ്കാർ അക്കാദമി അവാർഡ്സിന്റെ മത്സര പട്ടികയിൽ.  ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട പകയിലാണ് ഈ പേരുകളുള്ളത്.  ഇന്ത്യയിൽ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്  ജയ്ഭീമും മരയ്ക്കാറും മാത്രമാണ്.

സൂര്യയെ പ്രധാന കഥാപാത്രമാക്കി ജ്ഞാനവേല് സംവിധാനം ചെയ്ത ജയ് ഭീം, 1993 ൽ തമിഴ്നാട്ടിൽ നടന്ന യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ഈ യാഥാർഥ്യവുമായി ചേർന്ന് നിൽക്കുന്ന രീതിയിലെടുത്ത സിനിമയാണ് ജയ്ഭീം. രാജാക്കണ്ണ് എന്ന ഇരുള വിഭാഗത്തിൽ പെട്ട ആദിവാസി യുവാവ്  കള്ളക്കേസിൽ അറസ്റ്റിലാവുന്നതും, പോലീസ് പീഡനത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.  ഇതിന്റെ സത്യാവസ്‌ഥ വെളിച്ചത്തു കൊണ്ടുവരാൻ അയാളുടെ ഭാര്യ നടത്തുന്ന നിയമയുദ്ധവുമാണ് സിനിമയുടെ ഇതിവൃത്തം.

ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്കും ചിത്രം നാമനിർദേശം ചെയ്തിരുന്നു.

പ്രിയദർശൻ സംവിധാനം ചെയ്തതും,  മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതുമായ സിനിമയാണ് മരക്കാർ. കുഞ്ഞാലി മരക്കാർ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.  സാബു സിറിളാണ് ഈ ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

ഈ സിനിമയുടെ നിർമാണം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെമെന്റ്, കോൺഫിഡൻന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ്.

മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യർ,  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Previous articleIndia Pakistan Twenty-20 ; ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ വരുന്നു
Next articleNadal and Osaka Advance – ഓസ്ട്രേലിയൻ ഓപ്പൺ : നദാൽ – ഒസാക്ക മുന്നേറുന്നു