മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പുരുഷവിഭാഗത്തിൽ മുൻ ചാമ്പ്യൻ റാഫേൽ നദാൽ, വനിത വിഭാഗത്തിൽ നവോമി ഒസാക്ക എന്നിവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
പുരുഷവിഭാഗത്തിൽ മൂന്നാംസീഡ് അലക്സാണ്ടർ സ്വരേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വനിതകളിൽ ഒന്നാം റാങ്കിലുള്ള ആഷ്-ലി ബാർട്ടി, ബാർബറ ക്രെജിക്കോവ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
ഇരുപത്തൊന്നാം ഗ്രാൻഡ് സ്ലാം കിരീടം നേടാനായി ശ്രമിക്കുന്ന നദാൽ രണ്ടാം റൗണ്ടിൽ ജർമനിയുടെ യാന്നിക് ഹാൻഫ്മാനെയാണ് തോൽപ്പിച്ചത്. 6–2, 6–3, 6–4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു നദാലിന്റെ വിജയം. സ്വരേവ് ഓസ്ട്രേലിയയുടെ ജോൺ മിൽമാനെയും ഒസാക്ക അമേരിക്കയുടെ മാഡിസൺ ബ്രെങ്കിളിനെയും നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു.