എസ് എസ് രാജമൗലിയുടെ ചിത്രം RRR മാർച്ച് 25ന് തിയേറ്ററിൽ എത്തും. റിലീസിങ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയ്ലറുകൾ 150 മില്യൺ വ്യൂ കിട്ടിയിട്ടുണ്ട്. കേരളത്തിൽ എച്ച്ആർ പിക്ചേഴ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
മൂന്ന് മിനിട്ടാണ് ട്രെയിലറിന്റെ ദൈർഘ്യം. രാം ചരൺ, ജൂനിയർ NTR എന്നിവരാണ് രാജമൗലി ചിത്രമായ RRR ലെ പ്രധാന കഥാപാത്രങ്ങൾ. ആക്ഷനും നല്ല പ്രാധാന്യമുള്ളതാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വി വിജയേന്ദ്രപ്രസാദാണ്.
ജൂനിയർ NTR കൊമാരം ഭീം ആയും രാം ചരണ് അല്ലൂരി സീതരാമ രാജുവുമായാണ് ചിത്രത്തിൽ. ആലിയ സീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും ചേർന്നതാണ് ചിത്രം. രുധിരം, രണം, രൗദ്രം, എന്നാണ് RRR എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് .
എഡിറ്റിങ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. ഡിവിവി ദാനയ്യയാണ് ചിത്രത്തിന്റെ നിർമാതാവ്. സംഗീതം: എം എം കീരവാണി. പിആർഒ: പ്രതീഷ് ശേഖർ.