Raadhe Shyam - New Prabhas Film Release on 11th March
Raadhe Shyam - New Prabhas Film Release on 11th March

പ്രഭാസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം രാധേശ്യാം റിലീസിന് തയ്യാറായി. റിലീസ് തീയതി മാർച്ച് 11 എന്ന് തീരുമാനിച്ചു. ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രമായി പൂജ ഹെഗ്ഡെയും എത്തുന്നു.

ഇവരെ കൂടാതെ ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ്മ, സാഷാ ഛേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. യുവി ക്രിയേഷൻ, ടി- സീരീസ് ബാനറിൽ ഭൂഷൺ കുമാർ, വാംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രാധാ കൃഷ്ണകുമാറാണ്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലെല്ലാം ചിത്രം എത്തുന്നുണ്ട്. DOP: മനോജ് പരമഹംസ, ചിത്രസംയോജനം: കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷൻ: നിക്ക് പവൽ, ശബ്ദ സന്നിവേശം: റസൂൽ പൂക്കുട്ടി, നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്കർ, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. സന്ദീപ്.

വായിക്കാം: മിന്നൽ മുരളി ചോദ്യ പേപ്പറിൽ

Previous articleIPL 15th Edition Auction has 590 Players to Select from |ഐപിഎൽ പതിനഞ്ചാം പതിപ്പ് ലേലത്തിന് 590 കളിക്കാർ
Next articleJeethu Joseph – Asif Ali Film ‘Kooman” | ജീത്തു ജോസഫ്‌ – ആസിഫ്‌ അലി സിനിമ “കൂമൻ’