IPL AUCTION 2024

ദുബായ്: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യ ഐപിഎൽ ലേലത്തിന് നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നു. ടെലിവിഷൻ ഷോയിലൂടെയും മുൻ ഐപിഎൽ ലേലങ്ങളിലൂടെയും ഏറ്റവും സുപരിചിതരായ മിസ്റ്റർ റിച്ചാർഡ് മാഡ്‌ലി, മിസ്റ്റർ ഹ്യൂ എഡ്‌മീഡ്‌സ്, ഒപ്പം ആദ്യമായി പുരുഷ ഐപിൽ ഇലെ സ്ത്രീ ഒക്ഷണർ ശ്രീമതി മലിക സാഗർ എന്നിവരാണ് ലേലത്തിന് നേതൃത്വം നൽകുന്നത് .

77 സ്ലോട്ടുകൾക്കായി 333 കളിക്കാർ മാറ്റുരക്കുന്ന വേദിയിൽ
10 ഫ്രാഞ്ചൈസികൾ ഏകദേശം 260 കോടിയോളം രൂപയാണ് ചെലവഴിക്കാൻ പോകുന്നത്.

2023 ഡിസംബർ 19-ന് സമയം രാവിലെ 11.30 ഇന് ദുബായ് കൊക്ക – കോള്ള അരീന-യിൽ നടക്കുന്ന ചടങ്ങിൽ 214 ഇന്ത്യൻ താരങ്ങളും, 119 വിദേശ താരങ്ങളും ആണ് ലേലം ചെയ്യാൻ രജിസ്റ്റർഡ് ആയി നിൽക്കുന്നത് . സ്റ്റാർസ്‌പോർട്സിലും, ജിയോ സിനിമയിലും തത്സമയ സംപ്രേക്ഷണം പ്രേക്ഷകർക്ക് തത്സമയം കാണാവുന്നതാണ്.

ഹാരി ബ്രൂക്കിന്റെയും മനീഷ് പാണ്ഡെയുടെയും റിലീസിലൂടെ സൺറൈസേഴ്‌സ് ഹൈദർബാദിന്റെ കയ്യ് വശം ഏകദേശം 38 കോടിയാണ് ചെലവഴിക്കാൻ ഉള്ളത്. ഈ ലേലത്തിൽ ഏറ്റവും കൂടുതൽ നീകിയിരുപ് ഉള്ളതും കാവ്യാ മാരന്റെ സൺറൈസേഴ്‌സ് ഹൈദരാബാദിനു തന്നെയാണ്. അതേസമയം ഏറ്റുവും കുറവ് 13 കോടിയുമായി കെ.ൽ രാഹുൽ നയിക്കുന്ന ലക്ക്‌നൗ ടീമിനാണ്.

വിദേശ താരങ്ങളിൽ കൂടുതലും ഇംഗ്ലണ്ടും, പിന്നാലെ ഓസ്‌ട്രേലിയയും തുടർന്ന് ദക്ഷിണാഫ്രിക്കൻ ടീമുമാണ് ലേലത്തിനായി ലഭ്യത അറിയിച്ചിരിക്കുന്നത്. മിച്ചൽ സ്റ്റാർക്ക്, ഡാരി മിച്ചൽ, രച്ചിൻ രവീന്ദ്ര, ജെറാൾഡ് കോറ്റ്‌സി തുടങ്ങിയ വമ്പൻ താരങ്ങൾ ലേലത്തിന്റെ മാറ്റ് കൂട്ടും എന്നത് ഉറപ്പ്. ഇന്ത്യൻ താരങ്ങളായ ശർദൗൾ താക്കൂർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ് എന്നിവരും മികച്ച ഇന്ത്യൻ ലൈനപ്പിനായി ടീമുകൾ ഉറ്റുനോക്കുന്ന തരങ്ങളാണ്.

ഫ്രാഞ്ചൈസികളുടെ പ്രധാന കളിക്കാരിൽ മാറ്റങ്ങൾ അധികം ഇല്ലെങ്കിലും ഇമ്പാക്ട് പ്ലയെർ നിയമവും, കളിക്കാരുടെ ഓൾറൌണ്ട് മികവും, ഒപ്പം ഓരോ ടീമുകളക്കും അവരവരുടെ ദുർബലത്ത പരിഹരിക്കാൻ ഉള്ള അവസരമാണ് ഈ ലേലം വഴി തെളിയിക്കുന്നത്.

Previous articleപ്രതാപ് പോത്തൻ അന്തരിച്ചു