Ashleigh Barty Wins Australian Open | ഓസ്ട്രേലിയൻ ഓപ്പൺ-ആഷ്‌ലി ബാർട്ടിക്ക് വനിതാ കിരീടം
Ashleigh Barty Wins Australian Open | ഓസ്ട്രേലിയൻ ഓപ്പൺ-ആഷ്‌ലി ബാർട്ടിക്ക് വനിതാ കിരീടം

മെൽബൺ:  ഓസ്ട്രേലിയൻ താരമായ ആഷ്‍‌ലി ബാർട്ടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടി. ഫൈനലിൽ അമേരിക്കൻ താരമായ ഡാനിയേല കോളിന്‍സിനെ 6-3, 7-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ബാര്‍ട്ടി തന്‍റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്.

ബാര്‍ട്ടി കരിയറിൽ നേടുന്ന മൂന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. ഒരു ഓസ്‌ട്രേലിയൻ വനിത 44 വർഷത്തിനുശേഷമാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്നത്.  അതും ബാർട്ടിയുടെ ഒരു നേട്ടമായി. മറ്റൊരു പ്രത്യേകത എന്നത് ഈ ടൂർണമെന്റിൽ ഒരു സെറ്റ് പോലും എതിരാളിക്ക് വിട്ടു കൊടുത്തക്കാതെയാണ് കലാശക്കളി വരെ ബാർട്ടി ജയിച്ചത്.

അതീവ വിഷാദ രോഗത്തിന് അടിപ്പെട്ടിരുന്നു ബാർട്ടി ഒരു സമയത്ത്. അതിൽ നിന്നുള്ള ഒരു തിരിച്ചു വരവ് കൂടിയാണ് ടെന്നിസ് അവർക്ക് നൽകിയത്.

Previous articleAfghanistan Beat Sreelanka To Enter U19 Semi Final |അണ്ടര്‍ 19 ലോകകകപ്പിൽ ശ്രീലങ്കയെ തോല്പിച്ച് അഫ്‌ഗാൻ സെമിയിൽ
Next articleJC Daniel Statue To Be At Neyyattinkara | നെയ്യാറ്റിന്‍കരയില്‍ ജെ.സി.ഡാനിയലിന്റെ പ്രതിമ