JC Daniel Statue To Be At Neyyattinkara | നെയ്യാറ്റിന്‍കരയില്‍ ജെ.സി.ഡാനിയലിന്റെ പ്രതിമ
JC Daniel Statue To Be At Neyyattinkara | നെയ്യാറ്റിന്‍കരയില്‍ ജെ.സി.ഡാനിയലിന്റെ പ്രതിമ

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി.ഡാനിയലിന്റെ പ്രതിമ നെയ്യാറ്റിന്‍കരയില്‍ വരുന്നു. നെയ്യാറ്റിന്‍കര നഗരസഭയുടെ മൈതാനിയില്‍ ആണ് പ്രതിമ സ്ഥാപിക്കുക.  മൂന്നുവര്‍ഷമായി  പ്രതിമ സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ശ്രമിക്കുകയായിരുന്നു. പ്രതിമപ്രതിമയോടൊപ്പം പാര്‍ക്കും ഓപ്പണ്‍ തിയേറ്ററും മൈതാനിയില്‍ നഗരസഭ നിര്‍മിക്കുക്കുമെന്ന് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനന്‍ പറഞ്ഞു.

ജെ.സി.ഡാനിയല്‍ ഇരുന്നുകൊണ്ട് ഫിലിം റോള്‍ നോക്കുന്നതായുള്ള പ്രതിമ കോട്ടയം ആസ്ഥാനമായ ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ മൂന്നു വർഷം മുൻപ് നിർമ്മിച്ചതാണ്. സിമന്റ് കൊണ്ടാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.  രണ്ടരലക്ഷത്തിലേറെ രൂപയാണ് ഇതിന് ചെലവായത്.  ഷാജി വാസന്‍ എന്ന ശില്പിയാണ് പ്രതിമ നിര്‍മിച്ചത്.  800 കിലോ ഭാരമുള്ള പ്രതിമയ്ക്ക് എട്ട് അടി ഉയരമുണ്ട്.

നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനന്‍ പ്രതിമ നെയ്യാറ്റിന്‍കരയില്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചത്.ച്ചതോടെ ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സോന എസ്.നായര്‍ പ്രതിമ നെയ്യാറ്റിന്‍കരയിലെത്തിച്ചു.

വായിക്കാം – ബംഗ്ലാദേശിനെ തോല്പിച്ച് ഇന്ത്യ സെമിയിൽ

Previous articleAshleigh Barty Wins Australian Open | ഓസ്ട്രേലിയൻ ഓപ്പൺ-ആഷ്‌ലി ബാർട്ടിക്ക് വനിതാ കിരീടം
Next articleIndia Beat Bangladesh – Reaches Semi Final of U19 Cricket WC | ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിയിൽ