അഖിൽ ദേവ്, ലിജോ ഗംഗാധരൻ, വിഷ്ണു വി മോഹൻ എന്നിവർ ചേർന്ന് ഡ്രീം ഫോർ ബിഗ് സ്‌ക്രീൻ ആൻഡ് വില്ലേജ് മൂവി ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം – ദി ഹോമോസാപിയൻസ് – ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഇതൊരു ആന്തോളജി ചിത്രം ആണ്.
ഗോകുൽ ഹരിഹരൻ, എസ് ജി അഭിലാഷ്, നിധിൻ മധു, പ്രവീൺ പ്രഭാകർ എന്നിവർ ചേർന്ന് നേരത്തെ നിർമിച്ച’കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം നാലുപേരും ഒന്നിക്കുന്ന ഒരു ആന്തോളജി മലയാളം ചിത്രമാണ് ദി ഹോമോസാപിയൻസ്. മുപ്പതു മിനിറ്റ് വീതമുള്ള നാല് സെഗ്മെന്റായി നാല് കഥകളാണ് ചിത്രത്തിൽ ഉള്ളത്
കണ്ണൻ നായർ, ആനന്ദ് മന്മഥൻ, ജിബിൻ ഗോപിനാഥ്, ധനിൽ കൃഷ്ണ, ബിനിൽ ബാബു രാധാകൃഷ്ണൻ, ദക്ഷ വി നായർ, അപർണ സരസ്വതി, അനീറ്റ സെബാസ്റ്റ്യൻ,എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു രവി രാജ്, എ.വി അരുൺ രാവൺ, കോളിൻസ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവരാണ്. തിരക്കഥ – ഗോകുൽ ഹരിഹരൻ, വിഷ്ണു രാധാകൃഷ്ണൻ, അമൽ കൃഷ്ണ, മുഹമ്മദ് സുഹൈൽ എന്നിവർ. സംഭാഷണം: അജിത് സുശാന്ത്, അശ്വിൻ, സാന്ദ്ര മരിയ ജോസ്. എഡിറ്റിംഗ്: ശരൺ ഡി ജി, എസ്.ജി അഭിലാഷ്. സംഗീതം -ആദർശ് പി വി, റിജോ ജോൺ. ഗാനങ്ങൾ – സുധാകരൻ കുന്നനാട് തുടങ്ങിയവരാണ് പിന്നണിയിൽ