ഹിമാചൽ പ്രദേശ് സ്വദേശിയായ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ചരൺജിത് സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ഉനയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങങ്ങളാണ് മരണകാരണം.
1964-ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ആ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇന്ത്യ വെള്ളി നേടിയ 1960 റോം ഒളിമ്പിക്സ്, 1962 ഏഷ്യൻ ഗെയിംസ് എന്നീ ടീമുകളിലും ചരൺജിത് സിങ് അംഗമായിരുന്നു. ടീമിൽ നിന്ന് വിരമിച്ച ശേഷം ഹിമാചൽ സർവകലാശാലയിൽ കായിക വിദ്യാഭ്യാസ വകുപ്പിന്റെ മേധാവി ആയിരുന്നു.
അഞ്ച് വർഷമായി ചലന ഇല്ലായിരുന്നു. ഒരു പക്ഷാഘാതമായിരുന്നു കാരണം. താമസം ഇളയ മകന്റെ കൂടെയായിരുന്നു. മൂത്ത മകൻ കാനഡയിൽ ഡോക്ടറാണ്.
അദ്ദേഹത്തിന്റെ ജനനം 1931 ഫെബ്രുവരി 13ന് ഉന എന്ന ഗ്രാമത്തിൽ ആയിരുന്നു. വിദ്യാഭ്യാസം ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂൾ, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു.