മെൽബൺ – സ്പെയിനിന്റെ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ കടന്നു. പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ കാനഡയുടെ ഡെനിസ് ഷപോവലോവിനെ തോൽപിച്ചാണ് സെമിയിൽ കടന്നത്.
ഇരുപത്തൊന്നാം ഗ്രാന്റ്സ്ലാം കിരീടം എന്ന നേട്ടം ലക്ഷ്യമിടുന്ന നദാൽ അഞ്ച് സെറ്റ് നീണ്ട് നിന്ന മത്സരത്തിലാണ് വിജയം എത്തിപ്പിടിച്ചത്. സ്കോർ: 6-3, 6-4, 4-6, 3-6, 6-3