കൊച്ചി : ഇന്ദ്രൻസ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന “പ്രതി നിരപാധിയാണോ?” എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.   സുനിൽ പൊറ്റമൽ ആണ് തിരക്കഥയും സംവിധാനവും.  അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്ന രാമൂട്ടി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായിട്ടുള്ളത്.

prathi-niraparaadhiyaano-movie-poster2

ഇവരെ കൂടാതെ ഇടവേള ബാബു, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിൻ രാജ്,റിഷിക്ക് ഷാജ്, ബാബു അടൂർ, എച്ച് കെ നല്ലളം,ആഭ ഷജിത്ത്, ജയൻ കുലവത്ര, ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാർവ്വതി,അനാമിക പ്രദീപ്,ആവണി തുടങ്ങിയരും ചിത്രത്തിൽ അഭിനയിക്കുന്നു.

വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദയാണ് നിർമാണം.  ഛായാഗ്രഹണം ഉത്പൽ വി നായനാർ.  ഗാനങ്ങൾ – ബി കെ ഹരിനാരായണൻ, പി ടി ബിനു.  സംഗീതം – അരുൺ രാജ്.

പാടിയിരിക്കുന്നത് – വിനീത് ശ്രീനിവാസൻ, അരുൺ രാജ്, സിത്താര കൃഷ്ണകുമാർ. എഡിറ്റർ-ജോൺകുട്ടി. പ്രൊഡക്ഷൻ ഡിസൈനർ – പ്രവീൺ പരപ്പനങ്ങാടി, പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി, കല-രഞ്ജിത്ത് കോതേരി, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്യൂം – സുരേഷ് ഫിറ്റ് വെൽ, നിശ്ചല ഛായാഗ്രഹണം – നൗഷാദ് കണ്ണൂർ, പരസ്യകല-ഓക്സിജൻ മീഡിയ, പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, ആക്ഷൻ – ബ്രൂസിലി രാജേഷ്.

Previous articleNadal Enter Australian Open Semi | നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍
Next articleManju Warrier’s Indo-Arab Film – Ayesha Started : മഞ്ജു വാര്യരുടെ പുതിയ ചിത്രം ആയിഷ ചിത്രീകരണം ആരംഭിച്ചു