India South Africa Test

South Africa Test

ജൊഹന്നസ്‌ബർഗ്‌  ടെസ്റ്റിൽ ക്യാപ്റ്റൻ ലോകേഷ്‌ രാഹുലിന് അർധ സെഞ്ചുറി (50).   ആർ അശ്വിന് 46 റൺസ്.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിൽ പതറിയ ഇന്ത്യ 202 റണ്ണിന്‌ പുറത്ത്‌. ആദ്യദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക  ഒരു വിക്കറ്റിന്  35 (1–35)  റൺസെടുത്തു.

ആദ്യ ടെസ്റ്റിൽ വിജയം ലഭിച്ചപ്പോൾ ആത്മവിശ്വാസം വന്ന ഇന്ത്യ ജൊഹന്നസ്‌ബർഗ്‌  ടെസ്റ്റിൽ ബാറ്റിങ്‌ തകർച്ച നേരിട്ടു. പരിക്കേറ്റ  വിരാട്‌ കോഹ്‌ലി പിൻവാങ്ങിയത്‌ കളത്തിൽ ഇറങ്ങുംമുമ്പുള്ള തിരിച്ചടിയായി. ടോസ്‌ നേടി ബാറ്റിങ്ങിനിറങ്ങിയ രാഹുലും മായങ്ക്‌ അഗർവാളും പതിയെയാണ്‌ തുടങ്ങിയത്‌. മായങ്ക്‌ 26 റണ്ണിന്‌ ഔട്ടായി. ചേതേശ്വർ പൂജാരയും (3) അജിൻക്യ രഹാനെയും (ഡക്ക് ) പുറത്തായപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി.

ഹനുമ വിഹാരി(20) ഋഷഭ്‌ പന്ത്‌ (17) എന്നിവർ കഴിഞ്ഞ്  അശ്വിൻ 50 പന്ത്‌ നേരിട്ട്‌ ആറ്‌ ഫോറിന്റെ അകമ്പടിയോടെ 46 റൺസ് നേടി സ്‌കോർ ഉയർത്തി. ജസ്‌പ്രീത്‌ ബുമ്ര 11 പന്തിൽ പുറത്താകാതെ ഒരു സിക്സറടക്കം 14 റൺസെടുത്തു.   സ്‌കോർ 200 കടന്നു ശർദുൾ താക്കൂർ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

നാല്‌ വിക്കറ്റെടുത്ത മാർകോ ജാൻസണാണ്‌ ഇന്ത്യയുടെ നില പരുങ്ങലിലാക്കിയത്. കഗീസോ റബാദയും ഡുവാന്നെ ഒളിവിയറും മൂന്ന്‌ വിക്കറ്റുവീതം വീഴ്‌ത്തി.

 

South Africa Test

Next articleUnni Menon Song: ഉണ്ണി മേനോൻറെ മധുര ശബ് ദം: ഹൃദയത്തിലെ നാലാമത്തെ ഗാനവും പുറത്ത്