Aadhya-Prasad-Film-Actor
Aadhya-Prasad-Film-Actor

Aadya Prasad – New Heroine

കർണൻ നെപ്പോളിയൻ ഭഗത്സിംഗ് എന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിന് പുതിയ ഒരു നായിക കൂടി – ആദ്യ പ്രസാദ്.

Aadya Prasad - New Heroine
Aadhya-Prasad-Film-Actor

നേരത്തെ  നയൻതാര – കുഞ്ചാക്കോ ബോബൻ നായകരായ “നിഴൽ’ എന്ന ചിത്രത്തിലൂടെ ആദ്യ പ്രസാദ് സിനിമാ രംഗത്തെത്തി.  നിതിൻ എന്ന കുട്ടിക്കൊപ്പം മേഘ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.  നിരവധി പരസ്യചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ആദ്യ പ്രസാദ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ആദ്യമായി നായികയായ “കർണൻ നെപ്പോളിയൻ ഭഗത്സിംഗ്’ എന്ന ചിത്രം ജനുവരി 28ന് തിയറ്ററിലെത്തും.  ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിനിയാണ്  ആദ്യ പ്രസാദ്.  കേരള മാട്രിമോണിയുടെ പരസ്യചിത്രത്തിൽനിന്നാണ് കർണൻ നെപ്പോളിയൻ ഭഗത്സിംഗി’ലേക്ക് വഴിതുറന്നത് പരസ്യംഉള്ള വഴി തുറന്നത്.

നിഴലിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചു എങ്കിലും, നായികാ കഥാപാത്രമായി ആദ്യ ചിത്രമാണിത്. നല്ല നായിക പ്രാധാന്യമുള്ള കഥാപാത്രമാണ്. ആദ്യമായി നായികയാകുന്ന സിനിമയിൽ നല്ലൊരു റോൾ കിട്ടുന്നത് സ്വപ്നതുല്യമാണ് – ആദ്യ പറയുന്നു.  പ്രേക്ഷകരുടെ പ്രതികരണം അറിയാൻ ഉള്ള കാത്തിരിപ്പാണ്.

ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണിത്.  ധീരജ് ഡെന്നിയാണ് നായകൻ.  ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ് രാജ്, എൽദോ മാത്യു, അൽത്താഫ് സലിം തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രം പൂർത്തിയായി എങ്കിലും കോവിഡ് സാഹചര്യങ്ങൾ നിലനിന്നിരുന്നതിനാൽ റിലീസ് മാറ്റി വെക്കപ്പെടുകയായിരുന്നു.

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രമാണ് അടുത്തത്.  ചിത്രം സംവിധാനം ചെയ്യുന്നത് ഡാർവിൻ കുര്യാക്കോസാണ്.

വേറൊരു തമിഴ് ചിത്രവും തെലുഗു ചിത്രവും ആദ്യ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു.

Aadya Prasad – New Heroine

Previous articleMunich Award for Koottuveshangal -‘കൂട്ടുവേഷങ്ങള്‍’ക്ക് മ്യൂണിക്ക് പുരസ്കാരം
Next articleIndia Pakistan Twenty-20 ; ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ വരുന്നു