ചെന്നൈ – ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1952 തിരുവനന്തപുരത്ത് ആണ് ജനനം, പഠിച്ചത് ഊട്ടിയിലെ ലോറൻസ് സ്കൂളിലാണ്. ബിരുദം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും.
978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ ത്തിലാണ് ആദ്യമായി അഭിനയിച്ചത്. തകര, ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ലാണ് അവസാനം അഭിനയിച്ചത്.
മീണ്ടും ഒരു കാതൽ കഥൈ, ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം എന്നിങ്ങനെ തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയും എഴുതി.
മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രശസ്ത നിർമാതാവ് ഹരി പോത്തൻനാണ് സഹോദരൻ. ആദ്യ ഭാര്യ രാധിക. പിന്നീട് അമല സത്യനാഥിനെ വിവാഹം കഴിച്ചു. 2012 ൽ ആ ബന്ധവും പിരിഞ്ഞു. അമലയിൽ കേയ എന്ന ഒരു മകൾ ഉണ്ട്.
പ്രതാപ് പോത്തൻ അന്തരിച്ചു