[ad_1]
സംവിധായകൻ എം എ നിഷാദ്, നടൻ ഇർഷാദ് അലി, എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ” റ്റൂ മെൻ ” എന്ന മലയാളം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കെ സതീഷാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ്കണാരൻ, സോഹൻ സീനുലാൽ, സുനിൽ സുഖദ, ഡോണീ ഡേർവിൻ, ലെന, അനുമോൾ, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥ, സംഭാഷണം എന്നിവ മുഹാദ് വെമ്പായമാണ് നിർവഹിച്ചിരിക്കുന്നത്. ഛാഗ്രഹണം സിദ്ധാർഥ് രാമസ്വാമി. ഗാനങ്ങൾ റഫീക്ക് അഹമ്മദ് , ആനന്ദ് മധുസൂദനന്റെ സംഗീതം.
പ്രവാസജീവിതത്തിലെ ഒരുപാട് ജീവിതാനുഭവങ്ങൾ പറയുന്ന ചിത്രത്തിൽ ആശ്ചര്യപ്പെടുത്തുന്ന ഒരു യഥാർത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കൂടുതലും ദുബായിൽ ആണ് ചിത്രീകരണം . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഡാനി ഡാർവിൻ, ഡോണീ ഡാർവിൻ എന്നിവരും, പ്രൊഡക്ഷൻ ഡിസൈനർ ജോയൽ ജോർജുമാണ്.
മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം അശോകൻ ആലപ്പുഴ, എഡിറ്റർ,കളറിസ്റ്റ് ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ എം ആർ എന്നിവരാണ്.