[ad_1]

കൊച്ചി:  പ്രണവ് മോഹന്‍ലാല്‍ – വിനീത് ശ്രീനിവാസന്‍ എന്നിവർ ഒരുമിക്കുന്ന ഹൃദയത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടു. ‘കുരല്‍ കേള്‍ക്കിതാ’ എന്നാണ് തുടങ്ങുന്നത്.  ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്.  ഗാനം രചിച്ചത് ഗുണ ബാലസുബ്രഹ്മണ്യം,  സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ്. ഹൃദയത്തിലെ മുമ്പിറങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ തിരക്കഥയും എഴുതിയിരിക്കുന്ന ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും.  കല്യാണി പ്രിയദര്‍ശൻ, ദര്‍ശന രാജേന്ദ്രൻ എന്നിവരാണ് നായികമാര്‍.  സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളുണ്ട്.  ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസൻ പുതിയ ചിത്രവുമായി എത്തുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Previous articleSouth Africa Test: സൗത്ത് ആഫ്രിക്ക ടെസ്റ്റ് – ഇന്ത്യ 202 റണ്ണിന്‌ പുറത്ത്‌
Next articleDjokovic Can Play: ജോക്കോവിച്ചിന് കോടതിയിൽ നിന്ന് അനുകൂല വിധി. ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാം