[ad_1]

അഭിലാഷ് രാഘവൻ സംവിധാനവും ചെയ്യുന്ന ” പ്രതിഭ ട്യൂട്ടോറിയൽസ്* എന്ന മലയാള സിനിമയുടെ പൂജ എറണാകുളത്തെ ” അമ്മ” അസോസിയഷൻ ഹാളിൽ വെച്ച് നടന്നു. കുറച്ചു പഠിത്തം കൂടുതൽ ഉഴപ്പ് എന്നതാണ് പ്രതിഭ ടൂട്ടോറിയൽസിന്റെ ടാഗ് ലൈൻ.

പ്രദീപ്, ഭരതൻ എന്നിവരുടെ ടൂട്ടോറിയൽ കോളേജിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയിരിക്കുന്ന ചിത്രത്തിൽ സുധീഷ്, ജാഫർ ഇടുക്കി, ഹരീഷ് കണാരൻ, പാഷാണം ഷാജി, നിർമ്മൽ പാലാഴി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആർ എൽ വി രാമകൃഷ്ണൻ, മണികണ്ഠൻ, സതീഷ് അമ്പാടി, മനോരഞ്ജൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും താര നിരയിലുണ്ട്.

പിന്നണിയിൽ:
രചന അഭിലാഷ് രാഘവൻ, കഥ ജോയ് അനാമിക, ചായാഗ്രഹണം രാഹുൽ സി വിമല.

ബി കെ ഹരിനാരായണൻ, മനു മൻജിത്,ഹരിത ഹരി ബാബു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ് . നിത്യാ മാമൻ, ശ്രുതി ശിവദാസ് , പ്രജിത്ത് പ്രസന്നൻ, അയിറൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. എഡിറ്റിംഗ് രജിൻ സി.ആർ. കലാസംവിധാനം മുരളി ബായ്പ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. പ്രോജക്ട് ഡിസൈനർ ഷമീം സുലൈമാൻ.

ഗുഡ് ഡേ മൂവിസ് , അനാമിക മൂവീസ് എന്നീ രണ്ടു ബാനറിൽ എ.എം ശ്രീലാൽ പ്രകാശനും ,ജോയി അനാമികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 9 ന് കോഴിക്കോട് കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിങ് ആരംഭിക്കും. എം കെ ഷെജിൻ ആലപ്പുഴയാണ് പി ആർ ഓ.

Previous articleDjokovic Can Play: ജോക്കോവിച്ചിന് കോടതിയിൽ നിന്ന് അനുകൂല വിധി. ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാം
Next articleTwo Men Malayalam Movie: എം എ നിഷാദ്, ഇർഷാദ് കൂട്ടുകെട്ടിന്റെ ‘ടു മെൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി