[ad_1]
ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ ഓസ്‌ട്രേലിയലെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിൻ ഓപ്പണിൽ കളിക്കാം. അദ്ദേഹത്തിന്റെ വിസ റദ്ദുചെയ്യുന്നതിന് മതിയായ കാരണങ്ങളില്ലെന്നും ഉടൻ സ്വതന്ത്രനാക്കണമെന്നും ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു. അപ്പീൽ അംഗീകരിക്കപ്പെട്ടതോടെ ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാനുള്ള സാധ്യതയും തെളിഞ്ഞു.
ജനുവരി 17 തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജനുവരി 6 നാണ് മെൽബൺ ടല്ലമറൈൻ വിമാനത്താവളം വഴി ജോക്കോവിച്ച് എത്തിയത്. എന്നാൽ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല് ഇളവുകളോ ഇല്ല എന്ന കാരണം കാട്ടി വിസ റദ്ദ് ചെയ്യുകയും കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.
താരം കോടതിയെ സമീപിക്കുകയും ഡിസംബറിൽ കോവിഡ് ബാധിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ഓസ്ട്രേലിയന്ൻ ഓപ്പൺ സംഘാടകരിൽ നിന്ന് മെഡിക്കൽ ഇളവ് നേടിയതിന്റെയും ആഭ്യന്തര വകുപ്പിൽ നിന്ന് നിര്ബന്ധിത വാക്സിൻ നിയമത്തിൽ ഇളവ് നേടിയതിന്റെയും തെളിവ് ഹാജരാക്കിയിരുന്നു.
കേസ് പരിഗണിച്ച കോടതി അന്തിമ വാദം തിങ്കളാഴ്ചയാണെന്നും അതിന് മുൻപ് മുമ്പ് ജോക്കോയെ തിരിച്ചയക്കാൻ പാടില്ലെന്ന് ഉത്തരവുമിട്ടു. ജോക്കോവിച്ചിന്റെ അപ്പീൽ കോടതി നിരസിക്കുന്ന സാഹചര്യം ഉണ്ടായാൽ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നു മാത്രമല്ല, ഓസ്ട്രേലിയയിലേക്ക് 3 വർഷത്തെ പ്രവേശന വിലക്കും നേരിടേണ്ടിവന്നേനെ.